PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHകഥകളുടെയും പാരമ്പര്യത്തിന്‍റെയും സമ്പന്നതയുമായി ഷാർജ പുസ്തകമേളയിൽ ഘാനയുടെ അരങ്ങേറ്റം  

കഥകളുടെയും പാരമ്പര്യത്തിന്‍റെയും സമ്പന്നതയുമായി ഷാർജ പുസ്തകമേളയിൽ ഘാനയുടെ അരങ്ങേറ്റം  

കഥകളുടെയും പാരമ്പര്യത്തിന്‍റെയും സമ്പന്നതയുമായി ഷാർജ പുസ്തകമേളയിൽ ഘാനയുടെ അരങ്ങേറ്റം  

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇക്കുറി അരങ്ങേറ്റത്തിനെത്തിയ ഘാന മടങ്ങുന്നതീ ശ്രദ്ധേയ സാന്നിധ്യമായി. ബാലസാഹിത്യം, സമകാലിക കൃതികൾ, പരമ്പരാഗത നാടോടിക്കഥകൾ എന്നിവയുടെ സമ്പന്നമായ ശേഖരവുമായാണ് ഘാന മേളയിലെത്തിയത്. കഴിഞ്ഞ വർഷത്തെ പുസ്തകമേള സന്ദർശിച്ച ദുബൈയിലെ ഘാന കോൺസുലേറ്റ് ജനറലിന്‍റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ അരങ്ങേറ്റം.
ഘാനയുടെ പ്രശസ്തമായ ‘കെന്‍റെ’ വസ്ത്രങ്ങളുടെ വർണ്ണാഭമായ അലങ്കാരങ്ങളോടെ ഒരുക്കിയ പവലിയൻ സന്ദർശകർക്ക് രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം നേരിട്ടറിയാനുള്ള അവസരമൊരുക്കിയിരുന്നു.  ഓസ്വാൾഡ് ഒകൈറ്റെയ്, റൂബി യായ്ര ഗോക്ക, പ്രശസ്ത ബാലസാഹിത്യകാരി എലിസബത്ത്-ഐറിൻ ബെയ്റ്റി തുടങ്ങിയ പ്രമുഖ എഴുത്തുകാർ മേളയിൽ ഘാനയെ പ്രതിനിധീകരിച്ചു. വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നാടോടിക്കഥകളാണ് ഘാനയുടെ സാഹിത്യ പാരമ്പര്യത്തിന്‍റെ അടിത്തറ. ഇതിൽ ഏറ്റവും പ്രശസ്തമായ ‘അനാൻസെ’ എന്ന ബുദ്ധിമാനായ ചിലന്തിയുടെ കഥകൾ പശ്ചിമാഫ്രിക്കൻ സംസ്കാരത്തിന്‍റെ തന്നെ ഭാഗമാണ്.
ഇത്തരം പരമ്പരാഗത കഥകളുടെ ചിത്രീകരിച്ച പുസ്തകങ്ങളും പുതിയ ആവിഷ്കാരങ്ങളും പവലിയനിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.  അന്താരാഷ്ട്ര വായനക്കാർക്ക് മുന്നിൽ ഘാനയുടെ എഴുത്തുകാരെയും സാംസ്കാരിക തനിമയെയും പരിചയപ്പെടുത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് കോൺസുലേറ്റ് പ്രതിനിധി കൊക്കുയി സെലോർമി പറഞ്ഞു. വ്യത്യസ്തമായ സാംസ്കാരിക കാഴ്ചപ്പാടുകളും മൂല്യങ്ങളും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന മനോഹരമായ വായനാനുഭവമാണ് ഘാന പവലിയൻ സമ്മാനിച്ചത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment