‘അവൾക്കൊപ്പം ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണ യാത്ര’: റോഷിപാലിന്റെ പുസ്തകം മൂന്നാംപതിപ്പ് ഷാർജ പുസ്തകമേളയിൽ പുറത്തിറങ്ങി.
ഷാർജ: റിപ്പോർട്ടർ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാൽ എഴുതിയ ‘ അവൾക്കൊപ്പം ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണ യാത്ര ‘ എന്ന പുസ്തകത്തിൻറെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രമുഖ എഴുത്തുകാരൻ ടിഡി രാമകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് പുസ്തകം ഏറ്റുവാങ്ങി. സമുഹം ഭൗതികമായി ഒരുപാട് വളർച്ച നേടിയിട്ട് കാര്യമില്ലെന്നും പരസ്പര സ്നേഹ ബഹുമാനത്തോടെ കഴിയുന്ന ഇടമാക്കി സമൂഹത്തെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ഇത് ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ പത്രപ്രവർത്തകർക്ക് വലിയ പങ്കുണ്ടെന്നും ടിഡി രാമകൃഷ്ണൻ പറഞ്ഞു. ഭയം തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് വീട്ടകങ്ങളിലും പുറത്തും നടക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള ഹിംസയുടെ രൗദ്രമായ ആഘോഷങ്ങളിലേക്ക് സമൂഹം മാറുകയാണെന്നും ടിഡി രാമകൃഷ്ണൻ പറഞ്ഞു.