PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഈ ചിത്രങ്ങളിൽ തെളിയുന്നു, ഷാർജയുടെ ചരിത്രം

ഈ ചിത്രങ്ങളിൽ തെളിയുന്നു, ഷാർജയുടെ ചരിത്രം

ഈ ചിത്രങ്ങളിൽ തെളിയുന്നു, ഷാർജയുടെ ചരിത്രം

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രം വിളിച്ചോതുന്ന അപൂർവ പത്രങ്ങളുടെയും മാസികകളുടെയും പ്രദർശനം ശ്രദ്ധേയമാകുന്നു. ഈജിപ്തിലെ ‘അറബ് ഹെറിറ്റേജ് ആർക്കൈവ് ഫൗണ്ടേഷൻ’ ഡയറക്ടർ മുഹമ്മദ് സാദിഖാണ് 1954 മുതലുള്ള നൂറുകണക്കിന് അപൂർവ അച്ചടി പ്രസിദ്ധീകരണങ്ങളും ചരിത്ര ചിത്രങ്ങളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഷാർജയുടെ വിദ്യാഭ്യാസം, സംസ്‌കാരം, നഗരവികസനം എന്നീ മേഖലകളിലെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്നതാണിവ.  അപൂർവ ഈജിപ്ഷ്യൻ മാസികയായ ‘ആഖിർ സാഅ’യുടെ 1972 മാർച്ച് ലക്കം ആണ് പ്രധാന ആകർഷണങ്ങളിലൊന്ന്​. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികാരമേറ്റെടുത്തപ്പോൾ നൽകിയ സന്ദേശം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, സംസ്‌കാരം, ഇസ്​ലാമിക വാസ്തുവിദ്യ, ഷാർജയുടെ അടിസ്ഥാന വികസനം എന്നിവക്കൊപ്പം ‘മനുഷ്യവികസനത്തിനാണ്’ പ്രഥമ പരിഗണന നൽകേണ്ടതെന്ന അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണമാണ്​ ഈ ലേഖനണ്മുന്നോട്ടുവെക്കുന്നത്​.
പ്രദർശനത്തിൽ നാലാം തവണ പങ്കെടുക്കുന്ന സാദിഖ് യു.എ.ഇ, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ തുടങ്ങി വിവിധ അറബ് രാജ്യങ്ങളിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷങ്ങളെടുത്ത് ശേഖരിച്ച ദിനപത്രങ്ങളും ചിത്രങ്ങളുമാണ് പ്രദർശനത്തിൽ അണിനിരത്തിയിട്ടുള്ളത്​. ശൂന്യതയിൽനിന്ന് ഒരു നഗരം എങ്ങനെ കെട്ടിപ്പടുക്കപ്പെട്ടു എന്നതിന്‍റെ ചരിത്രസാക്ഷ്യമാണ്​ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള ഈ ശേഖരമെന്ന്​ അദ്ദേഹം പറയുന്നു.
ഈ ചരിത്രരേഖകൾക്ക് പുറമേ, മുൻതലമുറകളുടെ ഓർമകൾ ഉണർത്തുന്ന നൂറോളം വർഷം പഴക്കമുള്ള അപൂർവ ബാലപ്രസിദ്ധീകരണങ്ങളും ശേഖരത്തിലുണ്ട്. മിക്കി മൗസ്, സൂപ്പർമാൻ, ടാർസൻ തുടങ്ങിയ കഥാപാത്രങ്ങളുടെ ആദ്യകാല കോമിക്സുകളും ‘സമീർ’, ‘മാജിദ്’ എന്നീ പ്രശസ്ത മാസികകളും സന്ദർശകരെ ആകർഷിക്കുന്നു. മുതിർന്നവർക്ക്​ തങ്ങളുടെ കുട്ടിക്കാല വായനാനുഭവങ്ങൾ മക്കൾക്ക് പങ്കുവെക്കാനും ഇത് അവസരമൊരുക്കുന്നു.  യു.എ.ഇയുടെ സർവകലാശാലകളുടെ സ്ഥാപനം, സായുധ സേനയുടെ ഏകീകരണം തുടങ്ങിയ നിർണായക ചരിത്ര സംഭവങ്ങളും ഈ ആർക്കൈവിലുണ്ട്. വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഷാർജയെയും യു.എ.ഇയെയും എങ്ങനെ നോക്കിക്കണ്ടു എന്ന് മനസ്സിലാക്കാൻ വ്യത്യസ്ത ഭാഷകളിലുള്ള ഈ ശേഖരം സഹായിക്കുമെന്നാണ്​ സാദിഖിന്‍റെ അഭിപ്രായം
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment