PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHയാത്ര ചെയ്യൂ…സ്​നേഹം വളരട്ടെ; ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി ട്രാവൽ വ്ലോഗർമാരുടെ വാക്കുകൾ 

യാത്ര ചെയ്യൂ…സ്​നേഹം വളരട്ടെ; ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി ട്രാവൽ വ്ലോഗർമാരുടെ വാക്കുകൾ 

യാത്ര ചെയ്യൂ…സ്​നേഹം വളരട്ടെ; ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി ട്രാവൽ വ്ലോഗർമാരുടെ വാക്കുകൾ 

ഷാർജ: അതിർത്തിക്ക്​ ഇരുപുറങ്ങളിലുള്ള ആളുകളെ ഒരുമിപ്പിക്കാനും ആളുകൾക്കിടയിൽ പരസ്പര സഹാനുഭൂതി വളർത്താനും യാത്രകൾ സഹായകമാകുമെന്ന്​ പ്രമുഖ അറബ് ട്രാവൽ വ്ലോഗർമാർ. യാത്രകൾ സാംസ്കാരിക മതിൽക്കെട്ടുകൾ തകർക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ‘യാത്രാ ഉള്ളടക്കങ്ങൾ ജനങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള ജിജ്ഞാസ എങ്ങനെ ഉണർത്തുന്നു?’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ട്രാവൽ കണ്ടന്‍റ്​ ക്രിയേറ്റർമാരായ കാസിം ഹാത്തോയും മുഹമ്മദ് സബ്ബാഗും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.  ലൈക്കുകൾക്കും ട്രെൻഡുകൾക്കുമപ്പുറം പുതിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള വ്യക്തിപരമായ താൽപര്യത്തിൽ നിന്നാണ് യഥാർഥ യാത്രാവിവരണം ഉണ്ടാകുന്നതെന്ന് ‘ഇബ്ൻ ഹത്തൂത്ത’ എന്ന പേരിൽ പ്രശസ്തനായ ഫലസ്തീൻ-ജോർദാനിയൻ വ്ലോഗർ കാസിം ഹാത്തോ വ്യക്തമാക്കി.
ഐസ്‌ലൻഡിൽ നടത്തിയ 13 ദിവസത്തെ റോഡ് ട്രിപ്പും താൻസാനിയയിലെ വേട്ടയാടി ജീവിക്കുന്ന ‘ഹഡ്സ’ സമുദായത്തോടൊപ്പം ചെലവഴിച്ച സമയവും ജീവിതത്തിൽ പുതിയ കാഴ്ചപ്പാടുകൾ നൽകിയതായി അദ്ദേഹം പറഞ്ഞു.  അഫ്ഗാനിസ്ഥാനിലെ ഒരു കടയുടമയോടൊപ്പം ഒരു മണിക്കൂർ ചായ കുടിച്ച് സംസാരിച്ച ലളിതമായ അനുഭവമാണ് തന്‍റെ ഏറ്റവും അർഥവത്തായ ഓർമകളിലൊന്നായി കാസിം ഹാ​ത്തോ പങ്കുവെച്ചത്. സാംസ്കാരിക വൈവിധ്യങ്ങൾക്കപ്പുറം സൗഹൃദവും പരസ്പര ബഹുമാനവും വളർത്തിയെടുക്കാൻ ഇത്തരം ലളിതമായ മാനുഷിക ഇടപെടലുകൾക്ക് സാധിക്കുമെന്ന് ഹാത്തോയുടെ അനുഭവം തെളിയിക്കുന്നു.
ദുബൈ, അമ്മാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവൽ ക്രിയേറ്ററായ മുഹമ്മദ് സബ്ബാഗ്, ബംഗ്ലാദേശ് സന്ദർശനം ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെന്ന് വിശദീകരിച്ചു. ആധുനിക സൗകര്യങ്ങളിൽ ജീവിക്കുന്ന നമ്മളിൽ നന്ദിയുള്ളവരാകാനുള്ള ബോധം വളർത്താനും യഥാർഥ പ്രതിസന്ധികൾ എന്താണെന്ന് മനസ്സിലാക്കാനും ഇത്തരം യാത്രകൾ സഹായിക്കും. ഇന്ത്യ, ചൈന തുടങ്ങിയ ജനസാന്ദ്രതയേറിയ രാജ്യങ്ങളിലെ യാത്രകൾ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ എങ്ങനെ ഒന്നിച്ച് ജീവിക്കുന്നുവെന്ന് മനസ്സിലാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷയും ജീവിതരീതികളും വ്യത്യസ്തമാണെങ്കിലും മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളും സ്നേഹവും ഒന്നാണെന്ന് യാത്രകൾ നമ്മെ ഓർമിപ്പിക്കുന്നുവെന്ന്​ ഇരുവരും പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാലുമുതൽ 15 വരെ എക്സ്പോ സെന്‍റർ ഷാർജയിലാണ് നടക്കുന്നത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment