ഷാർജ ഭരണാധികാരിയെ ആദരിച്ച് ഒമാന്‍റെ കലാപ്രകടനം.
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ആദരിച്ച് ഒമാന്‍റെ പരമ്പരാഗത കലാരൂപമായ ‘റസ്ഫ’ അരങ്ങേറി. പുസ്തകമേളയിൽ അതിഥി രാജ്യമായെത്തിയ ഒമാൻ സുൽത്താനേറ്റിന്‍റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് ‘ബിൻ ദാവൂദ് ഫോർ ഫോക്ക് ആർട്സ്’എന്ന ഒമാനി പൈതൃക കലാസംഘം ഈ ആദരവ് സമർപ്പിച്ചത്. ഒമാനി കവി നാസർ അൽ-ബാദി രചിച്ച കാവ്യശകലങ്ങൾ കോർത്തിണക്കിയായിരുന്നു കലാസംഘത്തിന്‍റെ താളാത്മക പ്രകടനം. ‘ശൈഖ് സുൽത്താന് അഭിവാദ്യങ്ങൾ… ഊഷ്മളമായ സ്വാഗതത്തോടെയുള്ള അഭിവാദ്യങ്ങൾ’ എന്ന് അർഥമുള്ള വരികളിലൂടെ ഷാർജ ഭരണാധികാരിയോടുള്ള അഗാധമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചു.