PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബൂദാബിയിൽ ‘മഹബ്ബ സ്റ്റുഡന്റ്സ് ഫെസ്റ്റ് 2026’; പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

അബൂദാബിയിൽ ‘മഹബ്ബ സ്റ്റുഡന്റ്സ് ഫെസ്റ്റ് 2026’; പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

അബൂദാബിയിൽ ‘മഹബ്ബ സ്റ്റുഡന്റ്സ് ഫെസ്റ്റ് 2026’; പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

അബൂദാബി: അബു ഹുറൈറ മദ്രസാ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ സർഗ്ഗശേഷികൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വർഷം തോറും സംഘടിപ്പിച്ചുപോരുന്ന ‘മഹബ്ബ സ്റ്റുഡന്റ്സ് ഫെസ്റ്റ് 2026’ ഈ വർഷം വിപുലമായ പരിപാടികളോടെ അരങ്ങേറുന്നു.വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രവാസി ലോകത്തെ പ്രമുഖ കലാ-സാഹിത്യ മത്സരവേദികളിലൊന്നായ മഹബ്ബ ഫെസ്റ്റിൽ 500-ലധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.

​മഹബ്ബ 2026-ന്റെ പോസ്റ്റർ പ്രകാശനം ബനിയാസ് സ്പൈക്ക് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ഹാജി കുറ്റൂർ നിർവഹിച്ചു. പരിപാടിയുടെ വിജയത്തിനായി ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രവാസജീവിതം നയിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇത്തരം സർഗ്ഗാത്മക വേദികൾ വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഭാവിയിലും കൂടുതൽ ശ്രദ്ധ നൽകുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകും. കുട്ടികളുടെ മികച്ച ഭാവിക്ക് വഴിയൊരുക്കുന്ന ഇത്തരം സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവും ബൗദ്ധികവുമായ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരബോധം, ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹികബന്ധം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാനും മഹബ്ബ ഫെസ്റ്റ് വലിയ അവസരമാണ് ഒരുക്കുന്നത്.പ്രവാസി വിദ്യാർത്ഥികളുടെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകുന്ന മഹബ്ബ 2026, നവംബർ 21 ശനിയാഴ്ച നടക്കുന്ന ഫെസ്റ്റ് അബൂദാബിയിലെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഒരു സംഭവവികാസമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment