ഏലി മാരാഹി ഓർമ്മകൾ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാർജ: എസ് എൽ പി സിദ്ദീഖ് മാടായിയുടെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഏലി മാരാഹി ഓർമ്മകൾ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ആർ ജെ ഷാബു കിളിതട്ടിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററർ വൈസ് പ്രസിഡൻ്റ് വി പി കെ അബ്ദുല്ലക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. ഉമർ ഫാറൂഖ് പുസ്തക പരിചയം നടത്തി ഡോ : ഹസീന ബീഗം ആശംസകൾ പറഞ്ഞു. എസ് എൽ പി മാടായി മറുമൊഴി പ്രസംഗം നടത്തി. ടി പി മഹമ്മൂദ് , പുന്നക്കൻ മുഹമ്മദലി, ടി പി അബ്ബാസ് , എസ് എൽ പി റഫീഖ്, എംസി എ നാസർ തുടങ്ങിയവർ പങ്കെടുത്തു.