PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബിസിനസ് ഇടപാടുകള്‍ക്ക് ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ലുലു മണി

ബിസിനസ് ഇടപാടുകള്‍ക്ക് ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ലുലു മണി

ബിസിനസ് ഇടപാടുകള്‍ക്ക് ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ലുലു മണി

അബുദാബി: ബിസിനസ് അക്കൗണ്ടുകള്‍ അടക്കം വിവിധ ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ലുലു മണി ഏകജാലക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്നു.ബിസിനസ് അക്കൗണ്ടുകള്‍, പേയ്‌മെന്റുകള്‍, രാജ്യാന്തര പണമിടപാടുകള്‍, ശമ്പള വിതരണ സേവനങ്ങള്‍ എന്നിവയെ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏകോപിപ്പിക്കുന്ന സംവിധാനമാണിത്. യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ധനകാര്യ സേവനങ്ങള്‍ക്ക് ഏറെ ഗുണകരമാവും. ആഗോള ധനകാര്യ സേവന ഗ്രൂപ്പായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് (LFH), ഇതിനായി പര്‍പ്പിള്‍പ്ലമ്മുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ബാങ്കുകള്‍ക്കും ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്ന ധനകാര്യ സാങ്കേതികവിദ്യാ കമ്പനിയാണ് പര്‍പ്പിള്‍പ്ലം. ഈ പങ്കാളിത്തത്തിലൂടെ പര്‍പ്പിള്‍പ്ലമ്മിന്റെ കോര്‍അഗ്‌നോസ്റ്റിക് ഓര്‍ക്കസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള ധനകാര്യ സേവന സംവിധാനമായ ലുലു മണി ബിസിനസിന്റെ ഭാഗമാകും. നിലവിലുള്ള ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങള്‍, പേയ്‌മെന്റ് സംവിധാനങ്ങള്‍, ധനകാര്യ ഉല്‍പ്പന്നങ്ങള്‍, പ്രവര്‍ത്തന നടപടിക്രമങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് പണമിടപാടുകള്‍ നടത്താനും ധനകാര്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും കൂടുതല്‍ ലളിതമായ സാഹചര്യം ഒരുക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, പര്‍പ്പിള്‍പ്ലം സഹസ്ഥാപകന്‍ കല്യാണ്‍ കാര്‍ത്തിക് സദാശിവുനി, പര്‍പ്പിള്‍പ്ലം സഹസ്ഥാപകന്‍ സായ് സന്ദീപ് സദാശിവുനി എന്നിവരുടെയും ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന നേതൃത്വത്തിന്റെയും സാന്നിധ്യത്തിലാണ് പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വന്‍കിട ബിസിനസ് ഉപഭോക്താക്കള്‍ക്കുമായി ലുലു മണി ബിസിനസിന്റെ ബാങ്കിംഗ് സേവന സംവിധാനത്തെ പിന്തുണയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള ഇസ്ലാമിക് ബാങ്കായ റുയ (ruya) നല്‍കുന്ന ഡിജിറ്റല്‍ ബിസിനസ് അക്കൗണ്ടുകള്‍ക്കൊപ്പം പേയ്‌മെന്റുകള്‍, കാര്‍ഡുകള്‍, രാജ്യാന്തര പണമിടപാടുകള്‍, വേതന സംരക്ഷണ സംവിധാനം (WPS), ശമ്പള വിതരണ സേവനങ്ങള്‍ എന്നിവ ഒരൊറ്റ ഡിജിറ്റല്‍ അനുഭവത്തിലൂടെ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഏജന്റിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത പ്രവര്‍ത്തന സംവിധാനങ്ങളുടെ പിന്തുണയുമുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് ബിസിനസ് അപേക്ഷകള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്.
യുഎഇയിലുടനീളമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ വിപുലമായ ശൃംഖലയുടെയും ബിസിനസ് സ്ഥാപനങ്ങളുമായുള്ള ദീര്‍ഘകാല ബന്ധങ്ങളുടെയും പിന്‍ബലത്തിലാണ് ഈ സാങ്കേതിക സംവിധാനം നടപ്പിലാക്കുന്നത്. ലുലു എക്‌സ്‌ചേഞ്ചിന്റെ WPS, ശമ്പള വിതരണ സേവനങ്ങള്‍ ഇതിനകം തന്നെ യുഎഇയിലെ വിപുലമായ ബിസിനസ് സ്ഥാപനങ്ങളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നുണ്ട്.ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ദൈനംദിന ധനകാര്യ സേവനങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ലുലു മണി ബിസിനസിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. പര്‍പ്പിള്‍പ്ലമ്മുമായുള്ള പങ്കാളിത്തത്തിലൂടെ അവരുടെ മോഡുലാര്‍, കോര്‍അഗ്‌നോസ്റ്റിക് ഓര്‍ക്കസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോമിനെ ഞങ്ങളുടെ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുമായി സംയോജിപ്പിച്ച് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയെ ആധുനികവല്‍ക്കരിക്കുകയും നിലവിലുള്ള ധനകാര്യ സംവിധാനങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഗമനപരമായ നിയന്ത്രണ സംവിധാനങ്ങള്‍, ദീര്‍ഘവീക്ഷണമുള്ള ധനകാര്യ സ്ഥാപനങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങളോടുള്ള ശക്തമായ താല്‍പര്യം എന്നിവയുടെ പിന്‍ബലത്തില്‍ മിഡില്‍ ഈസ്റ്റ് ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഭാവിയെ അതിവേഗം പുനര്‍നിര്‍വചിക്കുകയാണെന്ന് പര്‍പ്പിള്‍പ്ലം സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കല്യാണ്‍ കാര്‍ത്തിക് സദാശിവുനി പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സേവന വിതരണത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment