നിനവ്-ടാലന്റ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഒക്ടോബർ 11 ഞായറാഴ്ച അബുദാബിയിൽ നടക്കും.
അബുദാബി: നിനവ് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന നിനവ്-ടാലന്റ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഒക്ടോബർ 11 ഞായറാഴ്ച അബുദാബിയിൽ നടക്കും. മുസ്സഫയിലെ യൂണിവേഴ്‌സല്‍ സ്‌പോര്‍ട് ഹബില്‍ ആണ് മത്സരം ഒരുക്കുന്നത്. അറുപത്തി ആറ് ടീമുകള്‍ മാറ്റുരക്കുന്ന മത്സരം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 10 മണി വരെ നീണ്ടു നില്‍ക്കും. മത്സരാനന്തരം നടക്കുന്ന സമാപന പരിപാടികളില്‍ വിശിഷ്ട അതിഥികള്‍ പങ്കെടുക്കും.