PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAH45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം: വൊളന്റിയർ റജിസ്ട്രേഷൻ ആരംഭിച്ചു.

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം: വൊളന്റിയർ റജിസ്ട്രേഷൻ ആരംഭിച്ചു.

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം: വൊളന്റിയർ റജിസ്ട്രേഷൻ ആരംഭിച്ചു.

ഷാർജ∙ നവംബറിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (എസ്ഐബിഎഫ്) സേവനമനുഷ്ഠിക്കാൻ വൊളന്റിയർമാർക്ക് അവസരം. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ഷാർജ വളണ്ടിയർ സെന്ററുമായി സഹകരിച്ചാണ് 300 വൊളന്റിയർമാർക്കായി റജിസ്ട്രേഷൻ ആരംഭിച്ചത്. 18 വയസ്സും അതിനുമുകളിൽ പ്രായവുമുള്ളവർക്ക് ഒക്ടോബർ 25 വരെ അപേക്ഷിക്കാം.നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് 12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഈ മാമാങ്കത്തിൽ പങ്കാളികളാകുന്നതിലൂടെ ഇവന്റ് മാനേജ്‌മെന്റ്, സന്ദർശക സേവനം എന്നിവയിൽ നേരിട്ട് പരിചയം നേടാൻ വളണ്ടിയർമാർക്ക് സാധിക്കും.
താല്പര്യമുള്ളവർക്ക് ഷാർജ വൊളന്റിയർ സെന്ററിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം (https://sssd-volunteer.shj.ae/volunteers/opportunity_details/23903) വഴി റജിസ്റ്റർ ചെയ്യാം. സംഘാടക സമിതി നൽകുന്ന ചുമതല അനുസരിച്ച് പരിപാടികളുടെ ഏകോപനം, സന്ദർശകരെ സഹായിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കേണ്ടത്. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള ആദ്യ ഷിഫ്റ്റിലോ, ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയുള്ള രണ്ടാമത്തെ ഷിഫ്റ്റിലോ ജോലി ചെയ്യാം. വളണ്ടിയർമാർ സേവനം ചെയ്യുന്ന സമയം ഷാർജ https://sssd-volunteer.shj.ae/volunteers/opportunity_details/2390യർ സെന്റർ പ്ലാറ്റ്‌ഫോമിൽ ഒഫീഷ്യലായി രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment