ആഘോഷ നിറവിൽ അനോര ഗ്ലോബൽ ഓണാഘോഷം അബുദാബിയിൽ നടന്നു
അബുദാബി: തിരുവനന്തപുരം നിവാസികളുടെ പ്രവാസി സംഘടനയായ അനോര ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ അബുദാബിയിലെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഓണത്തിന്റെ സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ആഘോഷത്തിൽ അനോര ഗ്ലോബൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഓണപ്പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ, സംഗീത-നൃത്താവിഷ്‌കാരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. യുഎഇയിൽ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കിയ അനോര ഗ്ലോബൽ ലൈഫ് മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ഇന്ത്യൻ എംബസി അബുദാബി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്,അൽ സാബി ഗ്രൂപ്പ് സി ഇ ഓ ആൻഡ് മാനേജിങ് ഡയറക്ടർ അമൽ വിജയകുമാർ , വിമൽ വിജയകുമാർ യു.എ.ഇ പൗര പ്രമുഖർ
തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. അനോര ഗ്ലോബൽ പ്രസിഡന്റ് ഫാക്സൻ ലോറൻസ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി സന്തോഷ് കുമാർ നേതൃത്വം നൽകി. ഓണാഘോഷ കൺവീനർ നൗഷാദ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷൈജു നന്ദി രേഖപ്പെടുത്തി. അനോര ഗ്ലോബൽ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഹകരണവും വളണ്ടിയർമാരുടെ ആത്മാർഥമായ പ്രവർത്തനവും ആഘോഷത്തിന്റെ വിജയത്തിന് നിർണായകമായി.