ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് കോഡ്ഷെയർ സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്.
വിമാനത്തിനുള്ളിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് ടെൽ അവീവിലേക്കുള്ള (Tel Aviv) കോഡ്ഷെയർ സർവീസുകൾ എമിറേറ്റ്സ് എയർലൈൻ (Emirates) താൽക്കാലികമായി നിർത്തിവച്ചു. ഫ്ലൈദുബായ് (flydubai) എയർലൈനുമായി സഹകരിച്ച് നടത്തിവന്ന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സോ ഫ്ലൈദുബായിയോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നതുവരെ യാത്രക്കാർക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇതര യാത്രാ ക്രമീകരണങ്ങളോ റീഫണ്ടോ നൽകാനുള്ള നടപടികൾ എയർലൈനുകൾ സ്വീകരിച്ചുവരികയാണ്.