PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINWMC അൽ ഐൻ  പ്രൊവിൻസിന്റെ ഓണാഘോഷം ‘പൊന്നൂഞ്ഞാൽ 2026’ സംഘടിപ്പിച്ചു

WMC അൽ ഐൻ  പ്രൊവിൻസിന്റെ ഓണാഘോഷം ‘പൊന്നൂഞ്ഞാൽ 2026’ സംഘടിപ്പിച്ചു

WMC അൽ ഐൻ  പ്രൊവിൻസിന്റെ ഓണാഘോഷം ‘പൊന്നൂഞ്ഞാൽ 2026’ സംഘടിപ്പിച്ചു

അൽ ഐൻ: WMC അൽ ഐൻ  പ്രൊവിൻസിന്റെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നൂഞ്ഞാൽ 2026’ എന്ന പേരിൽ അൽ ഐനിലെ തവാം റിക്രിയേഷൻ സെന്റരിൽ വിപുലമായി സംഘടിപ്പിച്ചു. WMC ഗ്ലോബൽ ചെയർമാൻ  ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. WMC- യുടെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികളും അൽ ഐനിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഓണത്തിന്റെ ആവേശം പകരുന്ന വിവിധ കലാ-കായിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഗെയിംസ്, കലാപരിപാടികൾ, വടംവലി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള WMC അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ഓണസന്ദേശം പകർന്നുനൽകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment