PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറോയൽ ഗൾഫ് ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ പ്രൊമോഷൻ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റോയൽ ഗൾഫ് ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ പ്രൊമോഷൻ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റോയൽ ഗൾഫ് ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ആൻഡ് വിൻ പ്രൊമോഷൻ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അബുദാബി: അബുദാബിയിലെ പ്രമുഖ റീട്ടെയിൽ ബ്രാൻഡായ റോയൽ ഗൾഫ് ഹൈപ്പർമാർക്കറ്റ് ഒരുക്കിയ പ്രൊമോഷൻ ക്യാമ്പയിനായ ‘ഷോപ്പ് ആൻഡ് വിൻ പ്രൊമോഷൻ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും ആവേശകരവുമായ സമ്മാനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊമോഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം ഫൗണ്ടറും ചെയർമാനുമായ തെക്കുപുറം അബ്‌ദുൾ റഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ പ്രൊമോഷന്റെ ഭാഗമാകുന്ന സ്പോണ്സര്മാരുടെ ടീഷർട്ട് റിവീലിംഗ് ചടങ്ങും നടന്നു. യൂനിക്കായി ഫുഡ്സ് പ്രതിനിധി കൃഷ്ണകുമാർ, അൽ ഐൻ ഫാമ്സ് പ്രതിനിധി അബിസൺ, ആർ കെ സ്‌പൈസസ് പ്രതിനിധി പ്രദീപ്, യൂണിലിവർ പ്രതിനിധി അനസ്, സ്പ്രറ്റ് പ്രതിനിധി ശശിധരൻ, ആർ കെ പ്രതിനിധി ഹരീഷ് തഹ്‌ലാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആറു മാസക്കാലമാണ് ഉപഭോക്താക്കൾക്കായി പ്രൊമോഷൻ ക്യാമ്പയിൻ ഒരുക്കിയിട്ടുള്ളത്. അൻപത് ദിർഹം പർച്ചേസിങ്ങിലൂടെ ഭാഗ്യശാലിയാകാനുള്ള അവസരമാണ് ഉള്ളത്. ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു പുത്തൻ ജെറ്റൂർ ഡാഷിങ് കാർ, രണ്ട് ഐ ഫോൺ 17 പ്രൊ മാക്സ്, എഴുപത് പേർക്ക് അഞ്ഞൂറ് ദിർഹം ഷോപ്പിംഗ് വൗച്ചറുകൾ തുടങ്ങിയ അത്യാകർഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്കു ലഭിക്കുക. 2017 യിൽ സ്ഥാപിതമായ റോയൽ ഗൾഫ് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് അബുദാബി, അലൈനിലുമായി വ്യാപിച്ചു കിടക്കുന്ന ഔറ്റ്ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ആണ് നൽകുന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment