PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി ഫോറം ഓണസംഗമം സംഘടിപ്പിച്ചു

അബുദാബി മലയാളി ഫോറം ഓണസംഗമം സംഘടിപ്പിച്ചു

അബുദാബി മലയാളി ഫോറം ഓണസംഗമം സംഘടിപ്പിച്ചു

അബുദാബി: സ്നേഹത്തിന്റെയും ഓർമ്മകളുടെയും പൂക്കാലം ഒരുക്കി അബുദാബി മലയാളി ഫോറം (AMF) സംഘടിപ്പിച്ച ഓണസംഗമം 2026, NH47 റെസ്റ്റോറന്റിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. ഓണത്തിന്റെ ഹൃദയമായ തിരുവാതിര ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങളും കലാപ്രേമികളുടെ നൃത്ത-ഗാന വിസ്മയങ്ങളും കൊണ്ട് വേദി സജീവമായി. സ്മിത അതിഥി എന്നിവർ അവതരിപ്പിച്ച നൃത്തം പരിപാടിയുടെ മാറ്റ് കൂട്ടി. ഇത്തരം കൂട്ടായ്മകൾ പ്രവാസി മലയാളികൾക്കിടയിലെ സൗഹൃദവും സ്നേഹവും കൂടുതൽ ദൃഢമാക്കുമെന്നും, ഇനിയും നിരവധി പരിപാടികളുമായി അബുദാബി മലയാളി ഫോറം മുന്നോട്ട് വരുമെന്നും ചെയർപേഴ്സൺ ജിഷ ഷാജി പറഞ്ഞു. അബുദാബി മലയാളി ഫോറം  എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും വേദിയിൽ നടന്നു. നൂറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ഓണസംഗമത്തിന് എ എം എഫ്  പ്രവർത്തകരായ നിതീഷ്, അനീഷ്, ഷഹീർ, അസ്ഹർ, ഷജീർ, ഫഹദ്, ഷംന, ജുബൈരിയ, സെലിൻ, സഫ്റീന  എന്നിവർ നേതൃത്വം നൽകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment