PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദ്ദേശിച്ച് യുഎഇയിലെ സർവകലാശാലാ വിദ്യാർഥികൾ. രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്. ബുർജീൽ ഹോൾഡിങ്സിന്റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിങ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച ‘എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026’ ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തിൽ മനസ്സിലാക്കി മികച്ച ചികിത്സാ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോം ഉച്ചകോടിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.

അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐ.ടി ഓപ്പറേഷൻസ് സെക്ഷൻ തലവനായ എൻജിനീയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത ‘പ്രിസം’ എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്‌ഫോം ഗോൾഡ് പ്രൈസ് സ്വന്തമാക്കി. രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്‌ഫോം നൽകും.

രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന ‘കേസ്‌റെഡി എഐ’ (വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ സിൽവർ പ്രൈസും, രോഗികൾ, ഡോക്ടർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന ‘സനാദി എഐ’ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്‌റജി ബ്രോൺസ് പ്രൈസും കരസ്ഥമാക്കി. ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിംഗ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നൊവേഷൻ, മോസ്റ്റ് സ്‌കെയ്‌ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർത്ഥികൾ പുരസ്കാരങ്ങൾ നേടി.

യുവതലമുറ ആരോഗ്യരംഗത്തെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സർവകലാശാലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.സമ്മിറ്റിൽ വിജയികളായ യുവ ഡെവലപ്പർമാരെ കോർത്തിണക്കി ‘എഐ ബിൽഡേഴ്‌സ് കളക്ടീവ്’ തുടങ്ങുന്നതിനുള്ള പദ്ധതിയും ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment