PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര സുരക്ഷാ പദ്ധതിയുമായി അബുദാബി പൊലീസ്

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര സുരക്ഷാ പദ്ധതിയുമായി അബുദാബി പൊലീസ്

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര സുരക്ഷാ പദ്ധതിയുമായി അബുദാബി പൊലീസ്

അബുദാബി: യുഎഇയിൽ പുതിയ അധ്യയനവർഷത്തിലേക്ക് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര സുരക്ഷാ പദ്ധതിയുമായി അബുദാബി പൊലീസ്. സ്കൂളുകൾക്ക് സമീപത്തെ ഗതാഗത നിയന്ത്രണം മുതൽ സൈബർ കുറ്റകൃത്യം, ബുള്ളിയിങ്, ലഹരി ഉപയോഗം എന്നിവയിൽനിന്നുള്ള സംരക്ഷണം വരെ ഉൾപ്പെടുത്തിയ ബഹുമുഖ പദ്ധതിയാണ് ഒരുക്കിയത്. സ്കൂൾ തുറക്കുന്ന ആദ്യദിനം മുതൽ പ്രധാന കവലകളിലും സ്കൂളുകൾക്കു സമീപമുള്ള റോഡുകളിലും ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

സ്കൂൾ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും സ്കൂൾ ബസുകളുടെ സുഗമമായ സഞ്ചാരത്തിനും കാൽനട വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ക്രമീകരണമുണ്ടാകും. വിദ്യാർഥികൾ വാഹനങ്ങളിൽനിന്നും സ്കൂൾ ബസുകളിൽനിന്നും ഇറങ്ങുന്ന നിമിഷം മുതൽ സ്കൂൾ ഗേറ്റിലെത്തുന്നതുവരെ സുരക്ഷ ഉറപ്പാക്കും. റോഡ് മുറിച്ചുകടക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷിക്കും.

സൈബർ ബുള്ളിയിങ്, ഓൺലൈൻ അധിക്ഷേപം, സൈബർ ബ്ലാക്ക്‌മെയിൽ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപക–അനധ്യാപക ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകളും ശിൽപശാലകളും നടത്തും. ലഹരിയുടെ അപകടങ്ങൾ, പൗരബോധം, നല്ല മൂല്യങ്ങൾ, സുരക്ഷിതമായ ഓൺലൈൻ പെരുമാറ്റം എന്നിവയിലും ബോധവൽക്കരണം നൽകും.വിദ്യാർഥികളുടെ സുരക്ഷ കുടുംബത്തിന്റെയോ സ്കൂളിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ഡ്രൈവർമാരും രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment