അബുദാബി ഐ ഐ സി ഓപ്പൺ ചിത്രരചന മത്സരം വെള്ളിയാഴ്ച: രജിസ്ട്രേഷൻ ആരംഭിച്ചു
അബുദാബി : ഇന്ത്യയുടെ 80ആമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വിജയികൾക്ക് ട്രോഫിയും സെർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളുമുണ്ടാകും. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 055 424 3561 (WhatsApp),055 955 7395 (WhatsApp),02 642 4488 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.