സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഷാർജയിൽ
ഷാർജ: ദുബായ് മലയാളി അസോസിയേഷൻ (DMA ) ഒരുക്കുന്ന പതിനാറാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഷാർജയിൽ നടക്കും. ജൂലൈ 12 ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ സഹാറ മെഡിക്കൽ സെന്റർ അൽ നഹ്‌ദ ഷാർജ യിലാണ് ക്യാമ്പ് നടക്കുക.

ആരോഗ്യമാണ് സമ്പത്ത്,ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശവുമായിട്ടാണ് ക്യാമ്പ് ഒരുക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് ദുബായ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.