സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടിത്തം
അബുദാബി: സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം യുഎഇ സായുധ സേനയുടെ അഗ്നിശമന വിഭാഗം പൂർണമായും നിയന്ത്രണവിധേയമാക്കി. വെയർഹൗസുകളിൽ ഒന്നിൽ സൂക്ഷിച്ചിരുന്ന തടികളും പഴയ വെടിക്കോപ്പുകളും കത്തിയതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തീ പൂർണമായും അണച്ചതായും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.