PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ പോർട്ടലുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും

പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ പോർട്ടലുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും

പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ പോർട്ടലുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും

യു എ ഇ:പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് പുതിയ ഓൺലൈൻ പോർട്ടൽ സംവിധാനവുമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും.പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ (ICAC) പ്രവർത്തനം നിയമപരമായ കാരണങ്ങളാൽ വൈകുന്ന പശ്ചാത്തലത്തിലാണ്, അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും താൽക്കാലിക ഭരണപരമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയ്ക്കായി അപ്പോയിന്റ്മെന്റുകൾ book.passportindiauae.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ ഉള്ള സ്ലോട്ടുകളാണ് ബുക്കിങ്ങിനായി ലഭ്യമാകുക.മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തുന്നവർക്കുള്ള (Walk-in) സമയം വെട്ടിച്ചുരുക്കി. ഇനി മുതൽ പരിമിതമായ തോതിൽ രാവിലെ 9:00 മുതൽ 11:00 മണി വരെ മാത്രമേ വാക്ക്-ഇൻ അപേക്ഷകരെ സ്വീകരിക്കൂ. നവജാത ശിശുക്കളുടെ അപേക്ഷകൾക്കും എമർജൻസി സർട്ടിഫിക്കറ്റുകൾക്കുമായിരിക്കും ഇതിൽ മുൻഗണന.

പ്രവേശന നിയമങ്ങൾ:

അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അപേക്ഷകരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കൂ. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമായിരിക്കും പ്രവേശനം (മൈനർ അപേക്ഷകരാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം).

അബുദാബിയിൽ: പാസ്‌പോർട്ട്/വിസ സേവനങ്ങൾക്കുള്ള പ്രവേശനം അൽ സഫാറാത്ത് സ്ട്രീറ്റിലെ പ്രധാന ഗേറ്റിലൂടെയായിരിക്കും. സംശയനിവാരണങ്ങൾ ഗാർഡിയൻ ടവറിലെ (യൂണിറ്റ് നമ്പർ 101, ഒന്നാം നില) കോൺസുലർ വിംഗിൽ കൈകാര്യം ചെയ്യും.

ദുബായിൽ: പാസ്‌പോർട്ട്/വിസ അപേക്ഷകർ ഗേറ്റ് നമ്പർ 2 വഴിയും, അറ്റസ്റ്റേഷൻ/തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കുള്ളവർ ഗേറ്റ് നമ്പർ 1 വഴിയും പ്രവേശിക്കണം.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

അപേക്ഷകൾ പൂർണ്ണമായി പൂരിപ്പിച്ചും ആവശ്യമായ രേഖകൾ സഹിതവും വേണം വരാൻ. ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിക്കുമ്പോൾ വെള്ള പശ്ചാത്തലത്തിലുള്ള (White background) ഫോട്ടോയും ഒപ്പും കൃത്യമായി അപ്‌ലോഡ് ചെയ്യണം.ഫീസുകൾ ക്യാഷ് (Cash) ആയി മാത്രമേ സ്വീകരിക്കൂ. അതിനാൽ കൃത്യമായ തുക (Exact change) കയ്യിൽ കരുതണം. ജൂലൈ 1, 2026 മുതൽ നിലവിൽ വന്ന പുതിയ പാസ്‌പോർട്ട് ഫീസ് ഘടനയാണ് ഇപ്പോൾ ബാധകം.ബന്ധപ്പെടേണ്ട നമ്പറുകൾ: ടോൾ ഫ്രീ നമ്പർ (800 46342 / 800 INDIA), വാട്‌സ്ആപ്പ് (+971 54 309 0571), ഇമെയിൽ (pbsk.dubai@mea.gov.in) എന്നിവയിൽ മാറ്റമില്ല.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment