മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ : എ.എം അൻസാർ അബുദാബി മലയാളി സമാജത്തിന്റെ പുതിയ പ്രസിഡണ്ട്
അബുദാബി: അബുദാബി മലയാളി സമാജത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ച് 2026-2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.എം അൻസാർ ആണ് പുതിയ പ്രസിഡണ്ട്, വൈസ് പ്രസിഡന്റായി നസീർ പെരുമ്പാവൂരിനെയും , ജനറൽ സെക്രട്ടറിയായി പി.ടി . റഫീക്കിനെയും ട്രഷർ ആയി അനീഷ് മോൻ അനീഷിനെയും തിരഞ്ഞെടുത്തു. 11 എക്സിക്യു്ട്ടീവ് സ്ഥാനങ്ങളിലേക്ക് അബ്ദുൽ റിയാസ്, അമീറുദ്ധീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ, ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിം നൗഷാദ്, ഷിബു കെ ചന്ദ്രൻ, എന്നിവരെയും തിരഞ്ഞെടുത്തു.രത്‌നകുമാർ ആണ് പുതിയ ആഡിറ്റർ , സിറാജുദ്ധീൻ അസിസ്റ്റൻറ് ആഡിറ്റർ. പ്രസിഡണ്ട് സലിം ചിറക്കൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ ടി.വി റിപ്പോർട്ടും, ട്രഷറർ യാസർ അറാഫത് കണക്കും അവതരിപ്പിച്ചു. എഡിറ്റർ അഹദ് വെട്ടൂർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.