PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaതമിഴ് സംവിധായകനും നടനുമായ കെ.ഭാഗ്യരാജ് അന്തരിച്ചു.

തമിഴ് സംവിധായകനും നടനുമായ കെ.ഭാഗ്യരാജ് അന്തരിച്ചു.

തമിഴ് സംവിധായകനും നടനുമായ കെ.ഭാഗ്യരാജ് അന്തരിച്ചു.

ചെന്നൈ : തമിഴ് സിനിമാരംഗത്തെ പ്രശസ്ത ന‌‌ടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലെ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ച കുടുംബചിത്രങ്ങളിലൂടെ ജനപ്രിയനായ ഭാഗ്യരാജ് 75 ലേറെ സിനിമകളിൽ അഭിനയിച്ചു. 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യഭാര്യ: പരേതയായ പ്രവീണ.

പിന്നീട്, പ്രശസ്ത ചലച്ചിത്രതാരമായിരുന്ന പൂർണിമ ജയറാമിനെ വിവാഹം കഴിച്ചു. മക്കൾ: ശരണ്യ ഭാഗ്യരാജ്, ശന്തനു ഭാഗ്യരാജ്. 1953 ജനുവരി ഏഴിന് ഈറോഡിലെ ഗോപിച്ചെട്ടിപാളയത്തിനു സമീപം വെള്ളക്കോവിലിലാണ് ഭാഗ്യരാജ് ജനിച്ചത്. മാതാപിതാക്കൾ കൃഷ്ണസ്വാമി, അമരാവതിയമ്മ. കുട്ടിക്കാലത്തു തന്നെ എംജിആറിന്റെ ആരാധകനായിരുന്നു. പിന്നീട് ചെന്നൈയിലെത്തി പ്രശസ്ത സംവിധായകൻ ഭാരതിരാജയ്ക്കൊപ്പം പ്രവർത്തിച്ചു.അവരുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഭാരതിരാജയുടെ പ്രശസ്ത ചിത്രം 16 വയതിനിലേയിൽ ചെറിയ വേഷം ചെയ്താണ് അഭിനയം തുടങ്ങിയത്. അതിനൊപ്പം അദ്ദേഹത്തിന്റെ സഹസംവിധായകനുമായി. ഭാരതിരാജാ ചിത്രം സിഗപ്പു റോജാക്കളിൽ സംഭാഷണമെഴുതി. പിന്നീട് പല ഭാരതിരാജ ചിത്രങ്ങളിലും സഹരചയിതാവും സഹസംവിധായകനുമായി.

1979 ൽ സുവരില്ലാത ചിത്രങ്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിങ് ഡാർലിങ് ‘, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. അതിൽ പലതിലും അദ്ദേഹം തന്നെയായിരുന്നു നായകൻ. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിദ്ദു പ്ലസ് ടു ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ട‌െലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ഭാഗ്യരാജ് സംഗീതസംവിധാകൻ, പിന്നണി ഗായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment