PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കേരള സോഷ്യൽ സെന്റർ ബാലവേദിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അബുദാബി കേരള സോഷ്യൽ സെന്റർ ബാലവേദിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അബുദാബി കേരള സോഷ്യൽ സെന്റർ ബാലവേദിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അബുദാബി: കേരള സോഷ്യൽ സെന്റർ (കെ എസ് സി ) ബാലവേദിയുടെ ജനറൽ ബോഡി യോഗം കെ എസ് സി  അങ്കണത്തിൽ നടന്നു. ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എസ് സി  പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയിന്റ് സെക്രട്ടറി നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ 2026–2027 വർഷത്തേക്കുള്ള 31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ എസ് സി വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്രത്, ജോ .സെക്രട്ടറി സ്മിത ധനേഷ്കുമാർ ,സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, ആർ. ശങ്കർ എന്നിവർ യോഗത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.

പുതിയ ഭാരവാഹികൾ

* പ്രസിഡന്റ്: നയനിക ശ്രീജീഷ്
* വൈസ് പ്രസിഡന്റ്: ധൻവി സുമേഷ്
* ജനറൽ സെക്രട്ടറി: സിദാൻ രമേഷ്
* ജോയിന്റ് സെക്രട്ടറി: നിയ വിനോദ്

വിവിധ ക്ലബ്ബുകളുടെ ചുമതലക്കാർ

മ്യൂസിക് ക്ലബ്

* കൺവീനർ: സായ് മാധവ്
* ജോ. കൺവീനർ: ആരതി ദിപു

ഡാൻസ് ക്ലബ്

* കൺവീനർ: സാൻവി സൽജിത്
* ജോ. കൺവീനർ: ആമിന നസ്മിൻ

സ്പോർട്സ് ക്ലബ്

* കൺവീനർ: ബിയോൺ ബൈജു
* ജോ. കൺവീനർ: മർസൂഖ്

റീഡിംഗ് ക്ലബ്

* കൺവീനർ: നിഖിത സച്ചിൻ
* ജോ. കൺവീനർ: ഫൈഹ ഷഹീർ

ആക്ടിംഗ് ക്ലബ്

* കൺവീനർ: അയാൻ അലി
* ജോ. കൺവീനർ: അക്ഷജ് ലിഘോഷ്

 

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment