PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANപവർ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനം അറബ് പ്ലാസ്റ്റ് പൈപ്പ് ഇൻഡസ്ട്രീസ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു.

പവർ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനം അറബ് പ്ലാസ്റ്റ് പൈപ്പ് ഇൻഡസ്ട്രീസ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു.

പവർ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനം അറബ് പ്ലാസ്റ്റ് പൈപ്പ് ഇൻഡസ്ട്രീസ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു.

അജ്‌മാൻ: യു എ യിൽ നാല് പതിറ്റാണ്ട് പാരമ്പര്യവുമായി ബിൽഡിങ് മെറ്റേറിയൽസ് രംഗത്തും,പൈപ്പ് നിർമ്മാണ രംഗത്തും പ്രമുഖരായ പവർ പ്രൂപ്പിന്റെ പുതിയ സ്ഥാപനം അറബ് പ്ലാസ്റ്റ് പൈപ്പ് ഇൻഡസ്ട്രീസ് അജ്മാനിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ സാമൂഹിക സാസ്‌കാരിക പ്രമുഖരുടെ സാനിധ്യത്തിൽ ഉത്‌ഘാടനം നടന്നു.പവർ ഗ്രൂപ്പ്  മാനേജിങ് ഡയറക്ടർ രാജൻ, മോഹനൻ , ചന്ദ്രൻ , ചെയർമാൻ നാസർ യൂസഫ് അലി അൽ മൻദൂസ്‌  എന്നിവരുടെ സാനിധ്യത്തിൽ അജ്‌മാൻ സിവിൽ ഡിഫൻസ്‌  മേധാവി മുഹമ്മദ് അഹമ്മദ് അബ്ദൂലി ഉത്‌ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഇന്ത്യ  ആൻഡ്  മിഡിൽ ഈസ്റ്റ് പ്രതിനിധികൾ കൂടാതെ യു എ ഇ യിൽ റാസ് അൽ ഖൈമ മുതൽ  എല്ലാ പ്രൊവിൻസ്  പ്രതിനിധികൾ ഉൾപ്പടെ സാമൂഹിക സാസ്‌കാരിക രംഗത്തെ നിരവധിപേർ ഉത്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു.

യു എ ഇ യുടെ ഇൻഫ്രാസ്ട്രക്ചർ , ഗവർമെന്റ് ബിൽഡിങ്‌സ്, എയർപോർട്ടുകൾ , സീ പോർട്ടുകൾ, പാം ഐലന്റ് , എത്തിഹാദ് റെയിൽ, അഡ്‌നോക് പ്രോജക്റ്റുകൾ തുടങ്ങിയ കെട്ടിട നിർമ്മാണ രംഗത്ത് ഭാഗമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ്  ഗ്രൂപ്പെന്നും, ആധുനിക നിർമ്മാണ സൗകര്യങ്ങൾ കർശനമായ ഗുണ നിലവാര നിയന്ത്രണം, പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലുമാണ് അറബ്‌പ്ലാസ്റ്റിന്റെ പ്രവർത്തനം എന്ന് സി ഇ ഓ രാജൻ ചടങ്ങിൽ പറഞ്ഞു. പി വി സി, യു പി വി സി , എച് ഡി പി ഇ, എം പി പി ഇ , എൽ ഡി പി ഇ മുതലായ പൈപ്പുകൾക്കു പുറമെ എത്തിസലാത് , ഡു ഡക്റ്റ്സ് കൂടാതെ ഡ്രൈനേജ് രംഗത്തെ നൂതനമായ സൈലന്റ് പൈപ്പ് അഥവാ  അക്വസ്റ്റിക് പൈപ്പ് എന്നിവ കൂടി ഉൾപെടുത്തികൊണ്ടാണ്  അറബ് പ്ലാസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment