വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ ആഘോഷരാവ് ഒരുക്കി ഇൻകാസ് അബുദാബി
അബുദാബി: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി, കോൺഗ്രസ്സ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിലുള്ള ആഹ്ളാദ പ്രകടനം,അബുദാബി ഇക്കാസിന്റെ നേതൃത്വത്തിൽ നടന്നു. കേക്ക് മുറിച്ചും പായസ വിതരണം നടത്തിയും സന്തോഷം പങ്കുവെച്ചു . കേരളജനതയുടെ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു തീരുമാനം വന്നതിൽ കോൺഗ്രസ്സ് കേന്ദ്ര നേതൃത്വത്തിന് നന്ദി അറിയിച്ചു. ഇൻകാസ് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും ആശംസിച്ചു.മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ടി.എം.നിസാർ, നിബു സാം ഫിലിപ്, വൈസ്പ്രസിഡന്റ് ഷാജഹാൻ ഹൈദരലി, ട്രഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റൻറ് ട്രഷറർ രാജേഷ് വടകര, ജനറൽ സെക്രട്ടറി നൗഷാദ് ബഷീർ എന്നിവർ സംസാരിച്ചു. അമീർ കല്ലമ്പലം, സുധീഷ് കൊപ്പം, ഓസ്റ്റിൻ, മുജീബ് അബ്ദുൽ സലാം, ജോസി, സിനു ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി