PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDelhiനീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തിയ്യതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തിയ്യതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തിയ്യതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം, ജൂണ്‍ 21 നാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് തിയ്യതി പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും വിപുലമായ മെഡിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകുന്നതിന് മുമ്പ് വിഷയങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു മാസത്തിലധികം സമയം അനുവദിച്ചിട്ടുണ്ട് (NEET UG Exam).

മെയ് മൂന്നിന് രാജ്യവ്യാപകമായി നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എന്‍ടിഎയുടെ നടപടി. ഈ സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്.വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടാതെ, പുതുതായി ഫീസ് അടക്കേണ്ടതുമില്ല.

അതേസമയം ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ടിഎ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു. 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് NEET UG Exam എഴുതിയത് (NEET UG 2026 Revised Exam Date).

നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി, അതുനടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെളിപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഒരു പേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലും ആവര്‍ത്തിക്കപ്പെട്ടതായാണ് കണ്ടെത്തല്‍.

തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചു. 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി രാജസ്ഥാന്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

120 കെമിസ്ട്രി ചോദ്യങ്ങള്‍ NEET UG പരീക്ഷയില്‍ അതേപടി വന്നതായാണ് എഡിജിപി വിശാല്‍ ബന്‍സാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നുവെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment