PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ 3 ദിവസത്തെ സൂപ്പർ സെയിൽ ആരംഭിച്ചു

അബുദാബിയിൽ 3 ദിവസത്തെ സൂപ്പർ സെയിൽ ആരംഭിച്ചു

അബുദാബിയിൽ 3 ദിവസത്തെ സൂപ്പർ സെയിൽ ആരംഭിച്ചു

അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ 12 മാളുകളിൽ മെയ് 1 വെള്ളിയാഴ്ച മുതൽ മെയ് 3 ഞായറാഴ്ച  വരെയാണ് “ 3 ഡേ സൂപ്പർ സെയിൽ ” ആണ്  നടക്കുന്നത്. ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സിന്റെ ഭാഗമായ ലൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി ആണ് ഈ ഷോപ്പിംഗ് ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. നാലായിരത്തി ലധികം ബ്രാൻഡുകൾ പങ്കെടുക്കുന്ന ഈ സെയിലിൽ ഫാഷൻ, ഇലക്ട്രോണിക്സ്, ബ്യൂട്ടി, ഹോം, ലൈഫ്‌സ്റ്റൈൽ, ഗോൾഡ് തുടങ്ങിയ വിഭാഗങ്ങളിൽ 90% വരെ ഡിസ്കൗണ്ട് ലഭിക്കും.

ഇരുന്നൂറ് ദിര്ഹത്തിനു മുകളിൽ  ഷോപ്പിംഗ് ചെയ്യുന്നവർക്കും, ലുലു ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗോൾഡ് സ്റ്റോറുകളിൽ അഞ്ഞൂറ് ദിർഹത്തിനു മുകളിൽ ചെലവഴിക്കുന്നവർക്കും “സ്പിൻ ആൻഡ് വിൻ ” മത്സരത്തിൽ പങ്കെടുക്കാം. വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന ഈ പരിപാടിയിൽ ലാക്ക ഗിഫ്റ്റ് കാർഡുകൾ, ബ്രാൻഡ് വൗച്ചറുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാം.

അബുദാബി, അൽ ഐൻ, അൽ ദഫ്രയിലെ 12 മാളുകളിലും ഒരേ സമയം ഈ ക്യാമ്പെയ്ൻ നടക്കും. വലിയ ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.ഉപഭോക്താക്കൾക്കും ബ്രാൻഡ് പങ്കാളികൾക്കും മികച്ച ഷോപ്പിംഗ് അനുഭവം നൽകുകയാണ് ഈ ക്യാമ്പെയിന്റെ ലക്ഷ്യമെന്ന്  ലൈൻ ഇൻവെസ്റ്റ് മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജെബ് ഖൂറി,ജനറൽ മാനേജർ ബിജു ജോർജ് എന്നിവർ പറഞ്ഞു.

അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, മുഷ്രിഫ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, മദിനത് സായിദ് ഷോപ്പിംഗ് സെന്റർ ആൻഡ് ഗോൾഡ് സെന്റർ, മസ്യാദ് മാൾ, അൽ റഹ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, അൽ ദഫ്‌റ മാൾ, അൽ ഫൗ മാൾ, ബറാരി ഔട്ട്‌ലെറ്റ് മാൾ, ഷവാമഖ് സെൻട്രൽ മാൾ എന്നീ പന്ത്രണ്ട് മാളുകളിലും ഈ സൂപ്പർ സെയിൽ മെയ് മൂന്ന് വരെ നടക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment