PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോ

പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോ

പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോ

യുഎഇ: ഈദ് ആഘോഷങ്ങൾക്കായി ലോകം ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസമായി ജിസിസിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോയുടെ പ്രത്യേക പെരുന്നാൾ സേവനങ്ങൾ. പെരുന്നാൾ സമ്മാനങ്ങളും മറ്റ് ആവശ്യസാധനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണയും എബിസി കാർഗോ ഒരുക്കിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും, സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു. അതിവേഗവും സുരക്ഷിതവുമായ ഡെലിവറിക്കായി എല്ലാ ആധുനിക സൗകര്യങ്ങളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഡോർ-ടു-ഡോർ ഡെലിവറി, ഓൺലൈൻ ബുക്കിംഗ്, എളുപ്പത്തിലുള്ള ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയോടൊപ്പം കാര്യക്ഷമമായ ക്ലിയറൻസ് സംവിധാനവും വിപുലമായ വാഹന ശൃംഖലയും പരിശീലനം നേടിയ ജീവനക്കാരും എബിസി കാർഗോയുടെ പ്രധാന ശക്തികളാണ്.

ഇന്റർനാഷണൽ സേവനങ്ങളോടൊപ്പം തന്നെ ഡൊമസ്റ്റിക് സേവനങ്ങളും എബിസി കാർഗോ ഉറപ്പുനൽകുന്നു. വര്ഷങ്ങളുടെ  സേവന പാരമ്പര്യമുള്ള ജിസിസിയിലെ പ്രമുഖ കമ്പനിയായ എബിസി കാർഗോ, കാർഗോ, കൊറിയർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ വിശ്വസനീയമായ സേവനങ്ങൾ നൽകി വരുന്നു.

ഈദ് സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കളുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ച് ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളും രാത്രി വൈകിയും പ്രവർത്തനസജ്ജമാണെന്നും, ഇന്ത്യയിലെ ഡെലിവറി സേവനങ്ങൾ  കൂടുതൽ സമയം ലഭ്യമാക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങൾക്കിടയിലും പതിവുപോലെ അതിവേഗ സേവനം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment