PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5  കലാശ പോരാട്ടം നവംബർ 23 ഞായറാഴ്ച.

കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5  കലാശ പോരാട്ടം നവംബർ 23 ഞായറാഴ്ച.

കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5  കലാശ പോരാട്ടം നവംബർ 23 ഞായറാഴ്ച.

ദുബായ്: ഫുട്ബോൾ സംഘടനയായ കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ രണ്ട് മാസമായി സംഘടിപ്പിച്ചു വരുന്ന  കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5  കലാശ പോരാട്ടം  നവംബർ 23 ഞായറാഴ്ച ദുബൈ ഖുസൈസിലെ റിനം സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണി മുതൽ അരങ്ങേറുന്നു. യൂത്ത് വിഭാഗത്തിൽ 20 മികച്ച ടീമുകളും മാസ്റ്റേഴ്സ് വിഭാഗത്തിൽ മികച്ച 8 ടീമുകളും മാറ്റുരച്ച ലീഗിൽ മികച്ച മത്സരങ്ങൾക്കൊടുവിൽ മികവുറ്റ ടീമുകൾ ഗ്രാൻഡ് ഫൈനലിൽ ഏറ്റുമുട്ടുകയാണ്..
മാസ്റ്റേഴ്സ് ഫൈനലിൽ കരുത്തന്മാരായ മറൈൻ കോസ്റ്റ എഫ്സി  ലാക്കബൈറ്റ് ബേക്കറി സൈക്കോ ദുബായിയെ നേരിടും. തുടർന്ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ ഹസ്റ്റ്ലേഴ്സ് എഫ്സി അബ്രിക്കോ ഫ്രെയിറ്റ് എഫ്സി യും തമ്മിൽ ഏറ്റുമുട്ടും.

ദുബൈ പോലീസിന്റെ ബാൻഡ് പരേഡ്, കൈമുട്ടി പാട്ട്, ശിങ്കാരി മേളം, ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള പരിപാടികൾ വണ്ടർവുമെൻ സംഘടിപ്പിക്കുന്ന മൈലാഞ്ചി കോണ്ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന കാണികൾക്കായി നിരവധി സമ്മാനങ്ങളും, കലാ പരിപാടികളും കെഫ ഒരുക്കിയിട്ടുണ്ട്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment