ഹണി റോസ് നവംബർ 23 ഞായറാഴ്ച അബുദാബിയിൽ എത്തുന്നു: ഐ എസ് സി യിൽ ”മീറ്റ് ആൻഡ് ഗ്രീറ്റ്”.
അബുദാബി: അബുദാബിയിൽ പ്രിയതാരം ഹണി റോസ് എത്തുന്നു. നവംബർ 23 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് ഹണിറോസ് എത്തുക. ഐ എസ് സി എന്റർടൈന്മെന്റ് സെക്ഷനും, ഐ എസ് സി വുമൺസ് ഫോറവും ചേർന്നാണ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ഒരുക്കുന്നത്. ഹണിറോസ് കേന്ദ്ര കഥാ പാത്രമാകുന്ന പുതിയ സിനിമ റേച്ചലിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഏവരെയും കാണാനും സംവദികനുമായി ഹണി റോസ് അബുദാബിയിൽ എത്തുന്നത്. സെന്റർ പ്രധാന വേദിയിലാണ് ആണ് പരിപാടി അരങ്ങേറുക. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 02 67 30066 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
