റാഫി നൈറ്റ് നവംബർ 15 ശനിയാഴ്ച അബുദാബിയിൽ
അബുദാബി: അനുഗ്രഹീത മാപ്പിള പാട്ട് ഗായകൻ പീർ മുഹമ്മദിന്റെ സ്മരണ നിലനിർത്തുന്നതിനു രൂപീകരിച്ച പീർ മുഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റാഫി നൈറ്റ് നവംബർ 15 ശനിയാഴ്ച രാത്രി 6.30 ന് അബുദാബി കൺട്രി ക്ലബ്ബിൽ നടക്കും. പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് അസ്‌ലം നയിക്കുന്ന സംഗീത നിശ അബുദാബിയിലെ റാഫി ഗാന ആസ്വാദകർകർക്ക് നവ്യാനുഭവമാകും. കൂടുതൽ വിവരങ്ങൾക്ക് 050 862 8005 അല്ലെങ്കിൽ 052 865 2191 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
