”ഹുബ്ബുൽ എമറാത്ത്” ഈദ് അൽ അദ്ഹാ ആഘോഷം മേയ് 27 ബുധനാഴ്ച്ച അബുദാബിയിൽ
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐഐസി) സംഘടിപ്പിക്കുന്ന “ഹുബ്ബുൽ എമറാത്ത് – ഈദ് അൽ അദ്ഹാ സാംസ്കാരിക പരിപാടി” മേയ് 27 ബുധനാഴ്ച്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും.പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫും സംഘവും ഒരുക്കുന്ന ഗാനവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ എന്നിവരുള്‍പ്പെടെ നിരവധി കലാകാരൻമാരും പരിപാടിയിൽ പങ്കെടുക്കും.ഷെഫീൽ കണ്ണൂരാണ് സംവിധാനം നിർവഹിക്കുന്നത്. സംഗീതവും കലാപരിപാടികളും നിറഞ്ഞ ഒരു മനോഹര സായാഹ്നമായിരിക്കും സംഘാടകർ ഒരുക്കുന്നത്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബങ്ങൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, നേതാക്കൾ, കലാസ്വാദകർ തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈദ് അൽ അദ്ഹായുടെ സ്നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറുമെന്ന് ഐഐസി ഭാരവാഹികൾ അറിയിച്ചു. എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും,പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.