PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ‘ഹരിതം 2026’ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ‘ഹരിതം 2026’ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ‘ഹരിതം 2026’ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു

ദുബായ്: പ്രവാസലോകത്തെ തിരക്കുകൾക്കപ്പുറം നാടിന്റെ ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെക്കാൻ യുഎഇയിലെ കുറ്റിപ്പുറത്തുകാർ ഒത്തുചേർന്നു. യുഎഇ കെഎംസിസി കുറ്റിപ്പുറം പഞ്ചായത്ത് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതം 2026 ഈദ് മെഹ്ഫിൽ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.അബുഹൈൽ സ്പോർട്സ് ബേ കൺവെൻഷൻ ഹാളിൽ നടന്ന സംഗമത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി മുന്നൂറോളം പ്രവർത്തകരും കുടുംബങ്ങളുമാണ് ഒത്തുകൂടിയത്.അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി മൊയ്‌ദുട്ടി വേളേരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് അസീസ് വേളേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് കോനോട്ടിൽ സ്വാഗതവും, ട്രഷറർ നിസാർ നന്ദിയും പറഞ്ഞു. മുസ്തഫ ചെങ്ങണക്കാട്ടിലിന്റെ ഖിറാഅത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

പ്രവാസത്തിന്റെ വിരസതകളിൽ നിന്ന് മാറി, നാട്ടുകാർക്ക് പരസ്പരം കാണാനും ഈദ് ആശംസകൾ കൈമാറാനുമുള്ള ഊഷ്മളമായ വേദിയായി ഈ സംഗമം മാറി.ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വൈവിധ്യമാർന്ന വിനോദ മത്സരങ്ങളാണ് അരങ്ങേറിയത്. ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ്റ്‌ അവതരിപ്പിച്ച മുട്ടിപ്പാട്ട് സദസ്സിന് വൻ ആവേശമാണ് സമ്മാനിച്ചത്.കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക വിനോദ പരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി.വനിതാ വിംഗ് ഭാരവാഹികളായ ഫെബിൻ റിയാസ് , സയ്യിദത്ത് ഷാദിയ, ഹഫ്സത്ത് എന്നിവർ കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി.

ദുബായ് കെഎംസിസി വെൽഫയർ സ്കീം മലപ്പുറം ജില്ലാ കോർഡിനേറ്റർ ലത്തീഫ് തെക്കഞ്ചേരി, യുവ എഴുത്തുകാരൻ ഷാമിൽ വേളേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറര്‍ സി. വി. അഷറഫ്,  വൈസ് പ്രസിഡന്റ്മാരായ മുജീബ് കോട്ടക്കൽ, സക്കീര്‍ പാലത്തിങ്ങല്‍, മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ , വൈസ് പ്രസിഡന്റ്മാരായ അലി കോട്ടക്കല്‍, റഷീദ്  കാട്ടിപരുത്തി, സെക്രട്ടറിമാരായ  ഷെരീഫ് കരെക്കാട്, റസാഖ് മാറാത്, മണ്ഡലം നേതാവ് ഉസ്മാന്‍  എടയൂര്‍, വനിതാ കെഎംസിസി മണ്ഡലം പ്രസിഡന്റ് ലുലു എടയൂര്‍, അബുദാബി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് റാഷിദ് തൊഴലിൽ, അൽ ഐൻ കെഎംസിസി മണ്ഡലം പ്രസിഡന്റ് ഗഫൂർ,ഫുജൈറ കെഎംസിസി കോട്ടക്കൽ മണ്ഡലം സെക്രട്ടറി മാനു ആലുങ്ങൽ, ഹമീദ് ഹാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.നാഷണൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഇർഫാദ് തങ്ങൾ, റഫീഖ് പൊട്ടയിൽ, അബ്ദുൽ സലാം, സി കെ മുസ്തഫ, യാഹു, റിയാസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment