PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് സമാപനം; വേണുഗോപാലിന് അബുദാബിയിൽ ഹൃദയസ്പർശിയായ യാത്രയയപ്പ്.

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് സമാപനം; വേണുഗോപാലിന് അബുദാബിയിൽ ഹൃദയസ്പർശിയായ യാത്രയയപ്പ്.

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് സമാപനം; വേണുഗോപാലിന് അബുദാബിയിൽ ഹൃദയസ്പർശിയായ യാത്രയയപ്പ്.

അബുദാബി: മൂന്നര പതിറ്റാണ്ടോളം യുഎഇ പ്രവാസലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഭാരതീയം അബുദാബി പ്രസിഡന്റും വിവിധ കലാ-സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന വേണുഗോപാലിന് ഭാരതീയം അബുദാബിയുടെ ആഭിമുഖ്യത്തിൽ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി.അബുദാബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ  രഘുകുമാർ, അഭിലാഷ് ജി. പിള്ള, പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു.യുഎഇയിലെ പ്രമുഖ വ്യക്തിത്വങ്ങളും ബന്ധുക്കളും സഹപ്രവർത്തകരും ആശംസകൾ നേർന്നു.പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് വേണുഗോപാലും ചടങ്ങിൽ സംസാരിച്ചു.ഭാരതീയം അബുദാബി ജനറൽ സെക്രട്ടറി അജി വാസുദേവൻ സ്വാഗതപ്രസംഗം നടത്തി. നിയുക്ത അധ്യക്ഷൻ ശശികുമാർ അധ്യക്ഷപ്രസംഗം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി  സ്വപ്ന ശശികുമാർ കൃതജ്ഞത രേഖപ്പെടുത്തി. ഭാരതീയം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment