PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ പുസ്തകമേള: മലയാളത്തിലും കാവ്യസന്ധ്യ

ഷാർജ പുസ്തകമേള: മലയാളത്തിലും കാവ്യസന്ധ്യ

ഷാർജ പുസ്തകമേള: മലയാളത്തിലും കാവ്യസന്ധ്യ

ഷാർജ : രാജ്യാന്തര പുസ്തകോത്സവത്തിൽ എല്ലാ ദിവസവും കാവ്യ സന്ധ്യകൾ ഒരുങ്ങുന്നു. വിവിധ രാജ്യാന്തര ഭാഷകൾക്കൊപ്പം മലയാളം കവിതകളും കാവ്യ സന്ധ്യയിൽ കേൾക്കാം. മലയാളത്തിനു പുറമെ അറബി, ഗ്രീക്ക്, ഇംഗ്ലിഷ്, ഉറുദു, പഞ്ചാബി, റഷ്യൻ, തഗലോഗ് ഭാഷകളിലാണ് കാവ്യസന്ധ്യകൾ നടക്കുക. കെ. സച്ചിദാനന്ദനാണ് അതിഥിയായെത്തുന്ന മലയാളം കവി. ഇന്ത്യൻ കവി സുരേന്ദർ ശർമയാണ് ഉറുദു കവിതകളുമായി എത്തുന്നത്. സൗദി കവി സായീദ് അൽ മാനയാണ് അറബി കവിതകൾ അവതരിപ്പിക്കുക. ഇത്തവണത്തെ അതിഥി രാഷ്ട്രമായ ഗ്രീസിൽ നിന്നുള്ള ഡനായി സിയോസിയു ഗ്രീക്ക് കവിതകളും കനേഡിയൻ കവി സാറ അലി ഇംഗ്ലിഷ് കവിതകളും റഷ്യയിൽ നിന്നുള്ള മാക്സിം സംഷേവ് റഷ്യൻ കവിതകളും അവതരിപ്പിക്കും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment