ഫെയ്മസ് അഡ്വർടൈസിങിന്റെ മുപ്പതാം വാർഷികം – ഫുട്ബോളിന്റെ ട്രോഫി അനാച്ഛാദനവും ഫിക്സചർ നറുക്കെടുപ്പും നടന്നു.
അബുദാബി: 2025 നവംബർ 1 ശനിയാഴ്ച അബുദാബി യൂണിവേഴ്സിറ്റിയുടെ പച്ചപ്പുൽ മൈതാനമാണ് ഈ ആവേശനിമിഷങ്ങളുടെ വേദിയാകുന്നത്. യുഎഇയിലെ തന്നെ പ്രമുഖമായ പതിനാറ് ഫുട്ബോൾ ടീമുകൾ അവരുടെ കളിമികവിലൂടെ ഹൃദയങ്ങൾ കീഴടക്കാനായി അണിനിരക്കുന്നുണ്ട്. മുസഫ തലാൽ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡ്രീംസ് സ്പോർട്സ് അകാദമി കോച്ച് പ്രോഗ്രാം നിയന്ത്രിച്ചു.

ഫേമസ് ടീം മാനേജർ ഫൈസൽകടവിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.ഫെയ്മസ് അഡ്ർറ്റൈസിംഗ് മാനേജ്മെന്റ് പ്രതിനിധികളായ ഹംസ പിഎം, ഹനീഫ് പിഎം, ശാഹുൽ ഹമീദ് ബ ദറുദ്ധീൻ പിഎം, ഫസൽ പിഎം, നിഷാദ് പിഎം, എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന പതിനാറ് ടീം മാനേജർമാർ വോളന്റിയെര്സ് എന്നിവർ പങ്കെടുത്തു.