തണൽ ബല്ല ഓണോത്സവം ഷാർജയിൽ ആഘോഷിച്ചു.
ഷാർജ: കാസർഗോഡ് ജില്ലയിലെ ബല്ല നിവാസികളുടെ യു എ ഇ കൂട്ടായ്മയായ ‘തണൽ ബല്ലയുടെ’ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ വളരെ വിപുലമായി ഷാർജ സെൻട്രൽ മാളിലുള്ള ആർ കെ കൺവൻഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണി നെല്ലിക്കാട്ട് ആമുഖ പ്രസംഗത്തോടുകൂടി തുടങ്ങിയ ചടങ്ങിൽ ജനറൽ സെക്രട്ടറി രവി ചെരക്കര സ്വാഗതം പറയുകയും, പ്രസിഡൻറ് ശ്രീനിത് കാടാംകോടിന്റെ അധ്യക്ഷതയിൽ ചെയർമാൻ തമ്പാൻ പൊതുവാൾ ഉദ്ഘാടനം ചെയ്തു. മറ്റു സഹഭാരവാഹികളും ആശംസകൾ അറിയിച്ചു സംസാരിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.നാരായണൻ നായർ മുഖ്യാതിഥിയായി സംസാരിച്ചു.

തുടർന്ന് വിഭവ സമൃദ്ധമായ സദ്യയോടുകൂടി മാവേലിയെ വരവേറ്റും പുലിക്കളിയും മധു പൊതു വാളിന്റെ നേതൃത്വത്തിൽ ഉള്ള അഘണ്ട യു എ ഇ യുടെ വാദ്യമേളത്തോട് കുടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തണൽ അംഗങ്ങളുടെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ഫ്രണ്ട്‌സ് മ്യൂസിക് നടത്തിയ ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൂട്ടായ്മയുടെ ട്രഷറർ രാജേഷ് നന്ദി അറിയിച്ചു.