കോഴഞ്ചേരി സെൻറ് തോമസ് കോളേജ് അലുംമ് നി ഓണാഘോഷം സംഘടിപ്പിച്ചു.
അബുദാബി : കോഴഞ്ചേരി സെൻറ് തോമസ് കോളേജ് അലുംമ് നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അലുംമ് നി പ്രസിഡന്റ് അനിൽ സി ഇടിക്കുള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ . ജയചന്ദ്രൻ നായർ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു. മുഖ്യ രക്ഷാധികാരി വി .ജെ തോമസ്, കൺവീനർ ഷിബു കെ ആർ, വൈസ് പ്രസിഡന്റ് സെബി സി എബ്രഹാം, സെക്രട്ടറി അജു സൈമൺ , ട്രഷറർ വിൻസൻ ജോർജ്ജ് , ജോയിന്റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ് , വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളത്ത് , തിരുവാതിര , ആറന്മുള വള്ളപ്പാട്ട് , നാടൻ പാട്ട് , സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും , ഓണസദ്യയും സംഘടിപ്പിച്ചു.