“അരങ്ങോണം പോന്നോണം” ബ്രോഷർ പ്രകാശനം ചെയ്തു.
അബുദാബി: കഴിഞ്ഞ നാൽപത്തൊന്നു വർഷമായി അബുദാബി യിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അരങ്ങ് സാംസ്‌കാരികവേദി എല്ലാ വർഷവും നടത്തുന്നപോലെ ഈ വർഷവും ഓണാസദ്യയും ഓണപ്രോഗ്രാമും വളരെ ഗംഭീരമായി നടത്തുന്നതിന്റെ ഭാഗമായി രക്ഷാധികാരി എ. എം. അൻസാർ ബ്രോഷർ പ്രകാശനം ചെയ്തു. അരങ്ങ് സാംസ്‌കാരിക വേദിയുടെ കുടുംബങ്ങൾ പങ്കെടുത്ത മീറ്റിംഗിൽ പ്രസിഡന്റ് ബിനുവാസുദേവന്റെ അധ്യക്ഷദയിൽ ജനറൽ സെക്രട്ടറി ദിലീപ് പാലക്കീൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി എ. എം.അൻസാർ ഓണപ്രോഗ്രാം കോർഡിനേറ്റർ അഭിലാഷ് കൂടാതെ മാനേജിങ് കമ്മറ്റി അംഗങ്ങളായി രാജേഷ്ലാൽ , ചാറ്റാർജി, ജയകുമാർ, ദീപക്, ബിജു ജോസ്,ഷാജി,സൈജു, രാജേഷ് ,രാജേഷ് കുമാർ, ഫിലിപ്പ് ,വനിത കൺവീനർ അശ്വതി, അമ്പിളി & ബാലവേദി കൺവീനർ അനുഷ എന്നിവർ സംസാരിച്ചു. തുടർന്ന് ട്രഷറർ ജോസഫ് നന്ദി പറഞ്ഞു.