PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീർവയലിൽ

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീർവയലിൽ

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീർവയലിൽ

അബുദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച അബുദാബിയിലെ ഖസർ അൽ ബഹ്ർ കൊട്ടാരത്തിൽ, എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ഷംസിക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫസർ ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്. യോഗത്തിൽ അബുദാബി ക്രൗൺ പ്രിൻസ് ഹിസ് ഹൈനെസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ഹിസ് ഹൈനെസ് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനെസ് ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ഷെയ്ഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, എന്നിവരും പങ്കെടുത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment