ക്രൗൺ ഹോസ്പിറ്റൽ അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
അബുദാബി: ക്രൗൺ ഹോസ്പിറ്റൽ അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ക്യാമ്പ് നടന്നത്. ക്രൗൺ ഹോസ്പിറ്റൽ ബ്ലഡ് ഡോണേഴ്സ് ഫോർ യു മായി സംയുക്തമായി ബ്ലഡ് ബാങ്ക് അബുദാബിയുടെ സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്. ക്രൗൺ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഹിജാസ് സീതി ക്യാമ്പിന്റെ ഉത്‌ഘാടനം നിർവഹിച്ചു. മുസാഫാ M 11 യിൽ പ്രവർത്തിക്കുന്ന ക്രൗൺ ഹോസ്പിറ്റലിന്റെ മുൻ ഭാഗത്താണ് ബ്ലഡ് ബാങ്ക് അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒരുക്കിയത്.
