ടെക്‌നോളജി & ഇന്നൊവേഷൻ ഫെസ്റ്റ് 2025 ഇന്ന് അബുദാബി ഐ എസ് സി യിൽ നടക്കും.
അബുദാബി: ഐ. എസ്. സി പ്രൊഫഷണൽസ് ആൻഡ് എന്റർപ്രെനേഴ്‌സ് ഫോറം അബുദാബിയിൽ ഒരുക്കുന്ന ടെക്‌നോളജി & ഇന്നൊവേഷൻ ഫെസ്റ്റ് 2025 ഇന്ന് നടക്കും. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് ഹാളിൽ ആണ് ഫെസ്റ്റ് നടക്കുന്നത്. ഇന്ന് സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പത്തു മണി വരെ സെന്റർ മെയിൻ ഹാളിൽ ആണ് ഫെസ്റ്റ് നടക്കുക.

വിദ്യാർത്ഥികൾ, യുവാക്കൾ, പ്രൊഫഷണലുകൾ, വ്യവസായ പ്രമുഖർ, സംരംഭകർ എന്നിവരെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഫെസ്റ്റ്. പഠനം, സഹകരണം, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം പ്രദർശിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഹാക്കത്തോൺ മത്സരം ,കുട്ടികളുടെ സംവാദം, രണ്ട് വിദഗ്ദ്ധ പാനൽ ചർച്ചകൾ എന്നിവ എല്ലാം നടക്കും. മത്സരങ്ങൾക്കും പാനലുകൾക്കും പുറമെ, 20-ലധികം സാങ്കേതിക കമ്പനികൾ അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നൂതനാശയങ്ങളും അവതരിപ്പിക്കും.

എ ഐ , ഓട്ടോമേഷൻ, സ്മാർട്ട് സിസ്റ്റങ്ങൾ, ഭാവി സാങ്കേതികവിദ്യകൾ എന്നിവയിലെ അത്യാധുനിക പരിഹാരങ്ങളുമായി നേരിട്ട് ഇടപഴകാൻ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.പ്രവേശനം സൗജന്യമാണ്. ഐ. എസ്. സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യബാബു, വൈസ് പ്രസിഡന്റ് & ഐപിഎഫ് ഹെഡ് – ഷാജി വി. കെ., ഐപിഎഫ് ചെയര്മാന് കുഞ്ചെറിയ, ജനറൽ സെക്രട്ടറി റോജൻ വര്ഗീസ്, ട്രഷറർ ക്രിസ് കുരിയൻ, ഐ. ടി. ഹെഡ് വിപിൻ സഹദേവൻ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.