ലുലുവിന്റെ ‘ലോട്ടി’ന് പുരസ്‌കാരം
ദുബായ് : കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യു കൺസപ്റ്റ് സ്റ്റോറായ ലോട്ടിന് ബഹുമതി.ദുബായിൽ നടന്ന 15-ാമത് മിഡിലീസ്റ്റ് റീട്ടെയിൽ ഫോറത്തിൽ മോസ്റ്റ് അഡ്മിയേഡ് വാല്യു റീട്ടെയിലർ ഓഫ് ദ ഇയർ പുരസ്കാരമാണ് ലോട്ട് നേടിയത്. ജെഡബ്ല്യു മാരിയറ്റ് മറീനയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് പ്രതിനിധികളായ മുജീബ് റഹ്‌മാൻ (ഡയറക്ടർ), അരവിന്ദ് പത്മകുമാരി, തമ്പുരു ജയശ്രീ, നിഖിൽ രജേഷ്, ഷഹാന സുലൈമാൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളെ മറികടന്നാണ് ലോട്ടിന് അംഗീകാരം ലഭിച്ചത്. ഫാഷൻ, ഫുട്‌വേർ, ഹോം എസൻഷ്യൽസ്, ഇലക്േട്രാണിക്സ്, ടോയ്‌സ്, ആക്സസറീസ്, ലൈഫ്സ്‌റ്റൈൽ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ആകർഷകമായ വിലയിലാണ് ലോട്ടിൽ വിൽക്കുന്നത്. 25-ൽ കൂടുതൽ സ്റ്റോറുകൾ വിവിധ ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.അന്താരാഷ്ട്ര വിപണിയിലേക്ക് ലോട്ടിനെ എത്തിക്കുന്നതിനു വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വിലയിലും ഗുണത്തിലും വിട്ടുവീഴ്ച ചെയ്യാത്തൊരു ഷോപ്പിങ് അനുഭവമാണ് ലോട്ട് നൽകുന്നതെന്ന് മുജീബ് റഹ്‌മാൻ പറഞ്ഞു.