PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ ജനകീയ പുരസ്കാരം

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ ജനകീയ പുരസ്കാരം

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ ജനകീയ പുരസ്കാരം

ദുബായ്‌: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ ദുബായിയുടെ ഈ വർഷത്തെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്. സമൂഹത്തിനായി നിസ്വാർത്ഥ ഇടപെടലുകൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരം ജനകീയ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി. ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആറ് കോടി രൂപയുടെ അടിയന്തര സഹായം എത്തിച്ചതാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനർഹനാക്കിയത്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതമാണ് ഡോ. ഷംഷീർ നൽകിയത്. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3.5 ലക്ഷം വീതവും സഹായം ലഭ്യമാക്കി. സമൂഹത്തിലാകെ അലയൊലികൾ ഉണ്ടാക്കുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീർ നടത്തിയതെന്നാണ് ലവിൻ കമ്മ്യൂണിറ്റിയുടെ വിലയിരുത്തൽ. ഇടനിലക്കാരോ കാലതാമസമോ ഇല്ലാതെ നേരിട്ട് സഹായം എത്തിച്ചത് ദുരന്തത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകി.

യുഎഇ ഇയർ ഓഫ് കമ്മ്യൂണിറ്റി ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ ഷംഷീർ പറഞ്ഞു. യുഎഇയിൽ വിവിധ മേഖലകളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന ദി ഗിവിങ് ഫാമിലി, അഷ്റഫ് താമരശ്ശേരി, അഹമ്മദ് അലി, ആയിഷ ഖാൻ, കെ 9 ഫ്രണ്ട്സ് ദുബായ് എന്നിവരായിരുന്നു ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റുള്ളവർ. മൂന്നാഴ്ചയോളം നീണ്ട വോട്ടെടുപ്പിൽ പൊതു ജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഡോ. ഷംഷീർ പുരസ്‌കാരത്തിന് അർഹനായത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment