PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

അബുദാബി: ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ  2025 26 വർഷത്തെ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യത്തെ മെമ്പേഴ്സ് മീറ്റ് സെന്റർ മെയിൻ ഹാളിൽ വെച്ച്  സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാൻ തങ്ങളുടെ അധ്യക്ഷതയിൽ ഐ ഐ സി മുൻ ജനറൽ സെക്രട്ടറി വിപികെ അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഹിദായത്തുള്ള സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു.അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി, കബീർ ഹുദവി, ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു.
സംഗമത്തിൽ പങ്കെടുത്ത മെമ്പർമാരെ നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വിനോദ വിജ്ഞാന കായിക മത്സരങ്ങൾ മെമ്പർമാർക്ക് വേറിട്ട അനുഭവമായി മാറി.ക്വിസ്സ്, ബോൾ പിക്കിംഗ്, ബോൾഡ് ഔട്ട്, പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി, അന്താക്ഷരി തുടങ്ങിയ വ്യത്യസ്ത മത്സരങ്ങൾക്ക് കോർഡിനേറ്റർമാരായ അഹമ്മദ് കുട്ടി തൃത്താല,അഷ്‌റഫ്‌ വാരം, സിദ്ധീഖ്‌ എളേറ്റിൽ, അലി അബ്ദുള്ള,  സുനീർ ബാബു എന്നിവർ നേതൃത്വം നൽകി.നോർക്ക പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതികൾ സംബന്ധിച്ച് സെക്രട്ടറി അനീസ് മംഗലം സംസാരിച്ചു.സെക്രട്ടറി മാരായ മുഹമ്മദ് കുഞ്ഞി കൊളവയൽ (റിലീജിയസ്), മുഹമ്മദ് ശഹീം (ഐ ടി ആൻഡ് മീഡിയ) എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഗ്രൂപ്പ് മത്സര ഇനങ്ങളിൽ  ദയൂബന്ദ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, അൽ-അസ്ഹർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഓരോ മണിക്കൂറിലെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങളെയും ഡിസംബർ വരെ നടത്താൻ പോകുന്ന പരിപാടികളെയും കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ അവതരിപ്പിച്ചു.ആഗസ്റ്റ് മാസം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ്, ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരിപാടികൾ, എം പി അബ്ദുസമദ് സമദാനി,  സിംസാറുൽ ഹഖ് ഹുദവി എന്നിവരുടെ പ്രഭാഷണം, ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ്, ഇന്റർ സ്കൂൾ സയൻസ് എക്സിബിഷൻ, ബാഡ്മിൻ്റൺ  ടൂർണ്ണമെന്റ്, സ്മാർട്ട് ഐഐസി പ്രൊജക്റ്റ്, പുസ്തക പ്രകാശനവും അവാർഡ് ദാനവും തുടങ്ങിയ വ്യത്യസ്ത പരിപാടികൾക്ക് സെന്റർ രൂപം നൽകിയതായി മെമ്പേഴ്സ് മീറ്റിൽ അറിയിച്ചു. മെമ്പർമാർ വ്യത്യസ്ത ഗ്രൂപ്പുകളായി നടത്തിയ ചർച്ചകളുടെ ക്രോഡീകരണം ഗ്രൂപ്പ് കൺവീനർമാർ അവതരിപ്പിക്കുകയും ജനറൽ സെക്രട്ടറി ഹിദായത്തുള്ള മറുപടി പറയുകയും ചെയ്തു
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment