അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 10 ഞായറാഴ്ച
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിംഗ് അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാർഡിയോളജി ഇന്റേണൽ മെഡിസിൻ ഇ.എൻ.ടി ഗൈനക്കോളജി ശിശു വിഭാഗം സർജറി വിഭാഗം മൂത്രാശയ വിഭാഗം ദന്തരോഗ വിഭാഗം നേത്ര വിഭാഗം ഡയറ്ററ്റിക്സ് ആയുർവേദം ഹോമിയോപ്പതി തുടങ്ങിയ 12 വിഭാഗങ്ങളിലായി 40 ഓളം മെഡിക്കൽ സ്റ്റാഫുകൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും.

പങ്കെടുക്കുന്നവർ ഇൻഷൂറൻസ് കാർഡ് കാണിക്കേണ്ടതില്ല. വിസിറ്റ് വിസയിലുള്ളവർക്കും, ഫാമിലികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയുടെ ഭാഗമായി അഹല്യ ഹോസ്പിറ്റലിന്റെ പ്രിവിലിയേജ് കാർഡ് ലഭിക്കുന്നതായിരിക്കും. ഈ സൗകര്യം ഏവർക്കും ഉപയോഗപ്പെടുത്താവുന്നതാണെന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.