PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINഅൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി ചുമതലയേറ്റു

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി ചുമതലയേറ്റു

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി ചുമതലയേറ്റു

അൽ ഐൻ: യു.എ.ഇയിലെ ഹരിതഭൂമിയായ അൽ ഐനിലെ പ്രവാസി ഇന്ത്യക്കാരുടെ  ഇടയിൽ സാമൂഹിക-സാംസ്കാരിക രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ (ISC) 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. 52-ാം വർഷത്തെ ഭരണസമിതിയുടെ ചുമതലകൾ കൈമാറുന്ന ചടങ്ങ് ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.

പുതിയ ഭരണസമിതിയിൽ മധു ഓമനക്കുട്ടൻ പ്രസിഡന്റായും, മുസ്തഫ മുബാറക് ജനറൽ സെക്രട്ടറിയായും, മുസ്തഫ വട്ടപ്പറമ്പിൽ ട്രഷററായും ചുമതലയേറ്റു. 17 അംഗ മാനേജിങ് കമ്മിറ്റിയിൽ അബ്ദുള്ള കോയ മാഷ് വൈസ് പ്രസിഡന്റായും, ഹാരിസ് ചെടിയങ്കണ്ടി അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും, അനിമോൻ രവീന്ദ്രൻ അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെക്രട്ടറിമാരായി കലാവിഭാഗം സെക്രട്ടറിയായി ലജീപ് കുന്നുംപുറത്ത്, സാഹിത്യവിഭാഗം സെക്രട്ടറിയായി അബ്ദുൾ അസീസ് എൻ.കെ, സ്പോർട്സ് സെക്രട്ടറിയായി സുപക് പത്മാകരൻ എന്നിവർ ചുമതലയേറ്റു.

അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറിയായി മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് സാഹിത്യവിഭാഗം സെക്രട്ടറിയായി രാജേഷ് സുകുമാരൻ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറിയായി മുഹമ്മദ് റഫീഖ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്ററായി ഗോപകുമാർ സുകുമാരനും അസിസ്റ്റന്റ് ഓഡിറ്ററായി സുധീർ അബ്ദുൾ കാസിമും ചുമതലയേറ്റു.മാനേജിങ് കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് അസ്‌ലം, നരേഷ് സൂരി, ഹംസ കുന്നുമ്മൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.സാമൂഹിക, സാംസ്കാരിക, സാഹിത്യ, കായിക മേഖലകളിൽ കൂടുതൽ ജനകീയവും വൈവിധ്യപൂർണവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും പുതിയ ഭരണസമിതി പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment