സമ്മർ ക്യാമ്പ് വേനൽ തുമ്പികൾ 2026 ന് ജൂലൈ 18 നു തുടക്കമാകും : രജിസ്ട്രേഷൻ ആരംഭിച്ചു
അബുദാബി : അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികളുടെ സമ്മർ ക്യാമ്പ് (വേനൽ തുമ്പികൾ 2026) രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 18 മുതൽ ഓഗസ്റ്റ് 9 വരെയാണ് ക്യാമ്പ് നടക്കുക. വൈകിട്ട് 6 മുതൽ 9 വരെയാണ് ക്യാമ്പ് നടക്കുക. ശനി , ഞായർ ദിവസങ്ങളിൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവർ ജൂലൈ 10 നു മുൻപായി ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്ക്ക് 02 6314455/ 056 206 5415/ 050 312 4770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഭാരവാഹികൾ അറിയിച്ചു. കുട്ടികൾ ഇത് ഒരു ഉത്സവം പോലെയാണ് ക്യാമ്പ് കൊണ്ടാടുന്നത്. മുൻ വർഷങ്ങളിലും വാൻ പങ്കാളിത്തമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.
രജിസ്‌ട്രേഷൻ ലിങ്ക്: