അബുദാബി സായിദ് പോർട്ടിന് സമീപം തീപ്പിടുത്തം.
അബുദാബി സായിദ് പോർട്ടിന് സമീപം തീപ്പിടുത്തം.കാർപ്പറ്റ് മാർക്കറ്റിനാണ് തീപ്പിടിച്ചത്.ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് വൻ തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞയുടൻ അബുദാബി പോലീസും സിവിൽ ഡിഫൻസ് (അഗ്നിശമന) സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സോഷ്യൽ മീഡിയ വഴി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.